ഫെയ്സ്ബുക്കിൽ വൈറലായ വീട്.!! ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്; ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House Plan Malayalam

950 SQFT 2 BHK House Plan Malayalam : നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന സ്ഥലത്ത് താമസിക്കുന്ന ഷെരീഫിന്റെ വീടാണ്. അഞ്ച് സെന്റ് ഭൂമിയിലാണ് വീട് കെട്ടി ഒരുക്കിരിക്കുന്നത്. 950 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കിഴക്ക് ദർശനമായി ഒറ്റ നിലയിൽ രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടാണ്. വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണാൻ കഴിയുന്നത്.

മുന്നിൽ ഉള്ള തൂണിൽ ക്ലാഡിങ് ടൈലുകൾ ഒട്ടിച്ചു വൃത്തിയാക്കിരിക്കുന്നു. മികച്ചതും ലളിതവുമായ എലിവേഷനാണ് ഈ വീടിന്റെ പ്രധാന ആകർഷണം. മരത്തിന്റെ ജാലകങ്ങളും, വാതിലുകളും, ബെഞ്ചുകളും അടങ്ങിയ ഒരു ചെറു വർണ വിസ്മയമുണ്ട് സിറ്റ്ഔട്ടിൽ. വലത് അറ്റത്താണ് പ്രധാന വാതിലിൽ ഒരുക്കിരിക്കുന്നത്. വെളുത്ത മാർബനൈറ്റിന്റെ പശ്ചാത്തലത്തിൽ കണ്ണിനെ അതിശയിപ്പിക്കുന്ന കാഴ്ച്ചകളാണ് ഉൾവശത്ത് ഉള്ളത്. സിറ്റിംഗ് കം ഡൈനിങ് ഏരിയയാക്കി മാറ്റിരിക്കുകയാണ്.

ലളിതമായ സിമന്റ്‌ വർക്കുകളും മിതമായ ഇന്റീരിയർ വർക്കുകളുമാണ് ഈ വീടിനെ ഏറെ പ്രിയങ്കരമാക്കുന്നത്. ആളുകൾക്ക് ഇരിക്കാനായി നീളത്തിലുള്ള ഒരു സോഫ ഒരുക്കിരിക്കുന്നത് കാണാം. വിശാലമായ ഹാളിന്റെ ഒരറ്റത്തായി ഗസ്റ്റ് ഡൈനിങ് ഹാൾ ക്രമികരിച്ചിരിക്കുന്നതായി കാണാം. നല്ല പകൽ വെളിച്ചങ്ങൾ ലഭിക്കാനായി ഒരുപാട് ഒറ്റ ജനാലുകൾ ഈ മുറിയിൽ ഒരുപാട് കാണാം.

അതിവിശാലമായ ഈ വീടിന്റെ ചുറ്റും പ്രധാന ഭാഗങ്ങൾ ക്രെമികരിച്ചിരിക്കുകയാണ്. കോണിപടികളുടെ ഇടത് വശത്തായി വാഷ് കൌണ്ടറുകൾ ഒരുക്കിരിക്കുന്നതായി കാണാം. അത്യാവശ്യം സ്റ്റോറേജ് സംവിധാനങ്ങൾ അടങ്ങിയ വാഷ് കൌണ്ടറുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. വളരെ മനോഹരമായിട്ടാണ് വീട്ടിലെ മുറികൾ ചെയ്തിരിക്കുന്നത്. രണ്ട് മുറികളിലും വിശാലമായ ഇടമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ തന്നെ കണ്ടു നോക്കാം.