ഇതാണോ നിങ്ങളുടെ സ്വപ്ന ഭവനം..!? 5 സെന്റ് സ്ഥലത്ത് അതി മനോഹര ഭവനം; ആരും കൊതിക്കും ഇങ്ങനെയൊരു വീട്… | 25 Lakh 1200 SQFT 2 BHK Home Tour Malayalam

25 Lakh 1200 SQFT 2 BHK Home Tour Malayalam : 1200 സ്ക്വയർ ഫീറ്റിൽ 4.5 സെന്റില്‍ മനോഹരമായ ഒരു വീട് നിർമ്മിക്കാം. അത്തരത്തിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്. വീടിന് ഒരു ചെറിയ സിറ്റൗട്ട് കൊടുത്തിരിക്കുന്നു. ഡബിൾ ഡോർ ആണ്. തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു ഇവിടെ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്.

ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനായി ഒരു സെപറേഷൻ വാൾ കൊടുത്തിരിക്കുന്നു ഈ വാളിൽ തന്നെയാണ് ടിവി യൂണിറ്റ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്ഡൈനിങ് ഹാളിൽ നിന്നും ലിവിങ് ഏരിയയിൽ നിന്നും ടിവി കാണാൻ പറ്റുന്ന തരത്തിൽ ഉള്ള അറേഞ്ച്മെന്റോട് കൂടിയുള്ള ടിവി യൂണിറ്റാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആറുപേർക്ക് സുഖമായിരുന്ന ഭക്ഷണം കഴിക്കാവുന്ന തരത്തിൽ ആണ് ഡൈനിങ് ഹാളിന്റെ നിർമ്മിതി.

രണ്ട് ബെഡ്റൂമുകളാണുള്ളത് രണ്ടും അറ്റാച്ച്ഡ് ആണ്. വാർഡ്രോബ്, ഡ്രസിങ് യൂണിറ്റ് ഇവയെല്ലാം ബെഡ്റൂമിന് അനുസൃതമായി കൊടുത്തിരിക്കുന്നു. ഹാളിൽ മാത്രമാണ് ജിപ്സം വർക്ക് ഉപയോഗിച്ച് സീലിംഗ് ചെയ്തിരിക്കുന്നത്.ക്രോക്കറി ഷെൽഫുകൾ, സ്റ്റോറേജ് ഏരിയ ഇവ എല്ലാം നിർമ്മിച്ചിരിക്കുന്നത് പ്ലൈവുഡ് കൊണ്ടാണ്. വീട്ടിലെ ആദ്യത്തെ ബെഡ്റൂം 10*10 അളവിലുള്ളതാണ്. വീട്ടിലേക്ക് കടന്നാൽ വിശാലവുംമനോഹരവുമാണ്.

ആവശ്യത്തിന് സാധനങ്ങൾ വയ്ക്കുന്നതിനായി സ്റ്റോറേജ് സ്പേസുകൾ നൽകിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടെ തന്നെയാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. കിച്ചണിന്റെ അളവ് എന്ന് പറയുന്നത് ഏകദേശം അഞ്ചടിയോളം വരും.കിച്ചണിനോട് ചേർന്ന് തന്നെ മറ്റൊരു വർക്ക് ഏരിയയും കൊടുത്തിരിക്കുന്നു. വർക്ക് ഏരിയയിൽ നിന്ന് തന്നെ ബാത്റൂമിലേക്ക് കടക്കാവുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്കോമൺ ബാത്റൂം സെറ്റ് ചെയ്തിരിക്കുന്നത്.

Rate this post
Leave A Reply

Your email address will not be published.