2050 SQFT House Plan : വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമായ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. 2050 സക്വയർ ഫീറ്റുള്ള യാസിർക്കയുടെ വീട്ടുവിശേഷങ്ങൾ കണ്ടു നോക്കാം. കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട് കാണാവുന്നതാണ്. എൽ ആകൃതിയിലാണ് സിറ്റ്ഔട്ട് ഇരിക്കുന്നത്. വളരെ സാധാരണ നിറങ്ങളാണ് ചുമരുകൾക്ക് നൽകിരിക്കുന്നത്.
അതുകൊണ്ട് തന്നെ അതിന്റെ ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഡബിൾ ഡോറാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ലിവിങ് റൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇരിപ്പിടത്തിനായി സെറ്റിയും മറ്റു സൗകര്യങ്ങളും നൽകിട്ടുണ്ട്. തൊട്ട് അരികെയാണ് ഡൈനിങ് ഹാൾ ഒരുക്കിരിക്കുന്നത്. സാധാരണ പോലെ ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഏരിയയാണ്. കൂടാതെ വാഷ് ബേസ് കൌണ്ടറും വളരെ മനോഹരമായി ഒരുക്കിട്ടുണ്ട്.
ആദ്യ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ തന്നെ വലിയ മുറിയാണ് കാണുന്നത്. കൂടാതെ അറ്റാച്ഡ് ബാത്‌റൂമാണ്. കിടക്കാൻ വലിയൊരു കട്ടിലും നൽകിട്ടുണ്ട്. അതുമാത്രമല്ല കൂടുതൽ സൗകര്യങ്ങൾക്കായി വാർഡ്രോബ് നൽകിരിക്കുന്നതായി കാണാം. ഗ്രൗണ്ട് ഫ്ലോറിലുള്ള രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സ്പെഷ്യസാണ്. ആദ്യം കണ്ട മുറിയുടെ അതേ സൗകര്യങ്ങൾ തന്നെയാണ് ഈ മുറിയിലും ഒരുക്കിട്ടുള്ളത്.
ഈ വീട്ടിൽ വലിയൊരു അടുക്കളയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു മൂന്നിൽ കൂടുതൽ പേർക്ക് നിന്ന് പെരുമാറാൻ കഴിയുന്ന സ്ഥലം ഈ വീട്ടിലെ അടുക്കളയ്ക്കുണ്ട്. ഗാലക്സി സ്ലാബാണ് ടോപ്പ് കൗണ്ടറിൽ നൽകിരിക്കുന്നത്. സ്റ്റോവ് കൂടാതെ തന്നെ അടുപ്പും നൽകിരിക്കുന്നതായി കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുമ്പോൾ തന്നെ വലിയയൊരു ഹാളാണ് കൊടുത്തിരിക്കുന്നത്. ഇവിടെ കിടക്കാനുള്ള കിടക്കയും മറ്റു സൗകര്യങ്ങളും നൽകിട്ടുണ്ട്. ഭാവിയിൽ പാർട്ടിഷൻ ചെയ്ത മുറികളായി ഉപയോഗിക്കാവുന്നതാണ്.