15 Lakh 1050 SQFT 2 BHK House Plan : വിശാലമായ മുറ്റത്തു നിന്നും കയറുന്ന ഭാഗത്ത് എൽ ഷേപ്പിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. വീടിന്റെ ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് മാർബിൾ, ലാറ്ററേറ്റ് സ്റ്റോൺ എന്നിവ മിക്സ് ചെയ്താണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ മരത്തിൽ തീർത്ത ഒരു സോഫ, ജനാലകൾ എന്നിവ നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും ഒരു വാൾ നൽകി സെപ്പറേറ്റ് ചെയ്താണ് ഡൈനിങ് ഏരിയക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ പാത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു ഷെൽഫ് നൽകിയിട്ടുണ്ട്. ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ മരത്തിൽ തീർത്ത ഡൈനിങ് ടേബിൾ,ചെയറുകൾ എന്നിവയാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
ഡൈനിങ് ഏരിയയിൽ നിന്നും മറ്റ് ഭാഗങ്ങളെ വേർതിരിക്കുന്ന രീതിയിൽ ഒരു ഷോ വാൾ നൽകിയത് വീടിന്റെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട്. കോർണർ സൈഡിലായി ഒരു വാഷ് ഏരിയയും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. പ്രധാന ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യം, സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ വാർഡ്രോബുകൾ എന്നിവ നൽകിയിട്ടുണ്ട്.
ഏകദേശം ആദ്യത്തെ ബെഡ്റൂമിന് നൽകിയിരിക്കുന്ന അതേ ഡിസൈൻ തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമിലും നൽകിയിട്ടുള്ളത്. ബെഡ്റൂമുകൾക്ക് ഇടയിൽ വരുന്ന ഒരു കോർണർ സൈഡിലായി സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്. അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചവും കാറ്റും ലഭിക്കുന്ന രീതിയിൽ ജനാലകളും, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള വാർഡ്രോബുകളും നൽകിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഈ ഒരു വീടിന് 15 ലക്ഷം രൂപയാണ് ആകെ നിർമ്മാണ് ചിലവ്.